Tuesday, October 21, 2014

രാഷ്ട്രീയ ചതുരംഗം




ഒരു ചേരിയില്‍ നരേന്ദ്ര മോഡി രാജാവിന്റെയും മന്ത്രിയുടെയും നീക്കങ്ങള്‍ ഒരുമിച്ചു നടത്തുന്നു..കൂട്ടത്തില്‍ അരുണ്‍ ജൈടിലി, സുഷമ സ്വരാജ് ,രാജ്നാഥ് സിംഗ് മുതലായവര്‍ .മറുചെരിയില്‍ രാജാവാരന്നു പ്രഘ്യാപിചിട്ടില്ലേലും യുവരാജാവായി രാഹുല്‍ ഗാന്ധി പട നയിക്കുന്നു .ഇവിടെ കപില്‍ സിബല്‍, മനിഷ് തിവാരി, ചിദംബരം മുതലായവര്‍ അംഗകലി കൊണ്ട് നില്‍കുന്നു .സുബ്രഹ്മണ്യന്‍ സ്വാമി യും ദിഗ് വിജയ്‌ സിംഗ് ഉം ഇരുപക്ഷത്തു നിന്നുകൊണ്ട് കുതിര നീക്കങ്ങളില്‍ ആണ് ശ്രേദ്ധ കൊടുത്തിട്ടുള്ളത്.പിടിച്ചു കെട്ടാന്‍ പ്രയാസം .ഇരു കൂട്ടരും ഓരോ പ്രത്യേക വിഭാഗക്കാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പടനായകര്‍ മൌനസമ്മതം  കൊടുത്തിരിക്കുന്നു . ഇപ്പോഴത്തെ രാജാവ് മന്‍മോഹന്‍ സിംഗ് നെ ഒരു കലാളായി പോലും പരിഗണിക്കില്ല എന്ന് യുവരാജ് പറഞ്ഞില്ലേലും പറഞ്ഞു കഴിഞ്ഞു.
അടച്ചിട്ട വാര്‍ ടാക്ടിക്സ് റൂമില്‍ ഓരോ സമയത്തും പയറ്റാണ്ട നീക്കങ്ങള്‍  മേനയുകയാണ് ഇരു കൂട്ടരും ..ഫേസ് ബുക്കിലെയും  ട്വിട്ടെരിലെയും ചാവേറുകളും ഇവര്‍ക്ക് കൂട്ടായുണ്ട് .അടുത്ത ദിവസം മീഡിയ എന്ത് ചര്‍ധിക്കണം എന്ന് വരെ ഇവര്‍ തീരുമാനിക്കുന്നു.
രാജാവും മന്ത്രിയും ആയ മോഡിയുടെ മുമ്പിലെ തടസങ്ങള്‍ നീക്കികൊണ്ട് ശത്രു സൈന്യത്തെ പത്മ വ്യുഹതിലേക്ക് ആകര്‍ഷിക്കാന്‍ മോഡി പക്ഷം  തന്ത്രം മെനഞ്ഞു കഴിഞ്ഞു .വ്യക്തവും ഉറച്ചതുമായ നീക്കങ്ങളിലൂടെ മോഡി കളങ്ങള്‍ കുറെ കൈപ്പിടിയില്‍ ആക്കി എന്നതില്‍ ലവലേശം സംശയം മറുചേരിക്ക് പോലുമില്ല. യുവരാജാവിന്റെ വിറച്ച നീക്കങ്ങളില്‍ കാര്യമായ ഗുണംമറുപക്ഷത്തിനുകിട്ടുന്നുമില്ല.
മോഡിയുടെ നീക്കങ്ങള്‍ കാണാന്‍ തിക്കി തിരക്കുന്ന ആള്‍കൂട്ടത്തിന്റെ ഉര്‍ജ്ജം അദ്ധേഹത്തിന്റെ പട്ടാഭിഷേകത്തില്‍ കലാശിക്കുമോ എന്ന്      കാത്തിരുന്നു കാണേണ്ടി വരും ........ഇത് ചതുരന്ഗമായതോണ്ട് --- # Third Eye

No comments: